ശരീരത്തിൽ വൈദ്യുതി കേബിൾ ചുറ്റിയ നിലയില്‍; ദമ്പതികളുടെ മൃതദേഹം കണ്ടെത്തി

  • 23/06/2022

കൊല്ലം: കരുനാഗപ്പള്ളിയില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കല്ലേലിഭാഗം സാബു ഭവനത്തില്‍ സാബു (52), ഷീജ (45) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം.

വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് ഇരുവരെയും കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. സാബുവിന്റെ ശരീരത്തില്‍ വൈദ്യുതി കേബിള്‍ ചുറ്റിയ നിലയിലാണ്.  ഇരുകൈകളിലെയും വിരലുകള്‍ വൈദ്യുതാഘാതമേറ്റ് കരിഞ്ഞിട്ടുണ്ട്. ഫൊറന്‍സിക് വിദഗ്ധരും പോലീസും പ്രാഥമിക പരിശോധന നടത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. അഭിനവ് ആണ് ഏക മകന്‍.

ഷീജ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയും സാബു വീടിന് സമീപത്ത് വ്യാപാര സ്ഥാപനം നടത്തി വരികയുമായിരുന്നു. സാമ്പത്തിക ബാദ്ധ്യതയാണ്‌ ആത്മഹത്യക്ക്  കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോലീസും ഫോറൻസിക് വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related News