പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കി; പ്രതികള്‍ക്ക് കഠിന തടവും പിഴയും

  • 24/06/2022

മലപ്പുറം: പതിനാലു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ കേസിലെ പ്രതികള്‍ക്ക് പോക്‌സോ കോടതി തടവുശിക്ഷയും പിഴയും വിധിച്ചു. കല്‍പകഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയായ ഇരിങ്ങാവൂര്‍ മില്ലുംപടി പടിക്കപ്പറമ്പില്‍ മുഹമ്മദ് ബഷീര്‍ മാനു(40)വിന് 26 വര്‍ഷം കഠിന തടവും 65000 രൂപ പിഴയും രണ്ടാം പ്രതി ഇരിങ്ങാവൂര്‍ ആശാരിപ്പാറ ചക്കാലക്കല്‍ അബ്ദുല്‍സലാ(46)മിന്  21 വര്‍ഷം കഠിന തടവും 55,000 രൂപ പിഴയുമാണ് വിധിച്ചത്.

തിരൂര്‍ ഫസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2018ല്‍ ആശാരിപ്പാറ വെറ്റിലതോട്ടത്തില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അന്നത്തെ കല്‍പകഞ്ചേരി പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന കെ എസ് പ്രിയനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍.


പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ആഇശ പി ജമാല്‍ ഹാജരായി. തിരൂര്‍ പോലീസ് സ്‌റ്റേഷനിലെ എസ് സി പി ഒ സീമ പ്രോസിക്യൂഷന്‍ അസിസ്റ്റ് ചെയ്തു. പ്രതികളെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

Related News