മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്

  • 25/06/2022

കല്‍പറ്റ: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30, 1, 2 തിയതികളില്‍ലാണ് രാഹുല്‍ ഗാന്ധി വയനാട്ടിലുണ്ടാവുക. കേന്ദ്ര സര്‍ക്കാരും സിപിഐഎമ്മും വേട്ടയാടുന്ന രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം ഒരുക്കുമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫിസ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. കല്‍പ്പറ്റയില്‍ ഇന്ന് യുഡിഎഫ് പ്രതിഷേധ പ്രകടനവും പൊതു സമ്മേളനവും നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെ നേതാക്കള്‍ പങ്കെടുക്കും. സുരക്ഷയ്ക്കായി കൂടുതല്‍ 

പൊലീസിനെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി ഒന്‍പത് വരെ സംഘര്‍ഷങ്ങളുടെ കേന്ദ്രമായിരുന്നു കല്‍പ്പറ്റ. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു എസ്പി ഓഫീസ് ഉപരോധിച്ച യുഡിഎഫ് പ്രവര്‍ത്തകരുമായി എഡി ജിപി ചര്‍ച്ച നടത്തി. തുടര്‍ന്നാണ് യുഡിഎഫ് പ്രതിഷേധം അവസാനിപ്പിച്ചത്. അതേസമയം അക്രമ സംഭവങ്ങളില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേര്‍ അറസ്റ്റിലായി.

Related News