യുവ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ; കരയുന്നത് കണ്ടെന്ന് അയല്‍ക്കാര്‍, ദുരൂഹത

  • 25/06/2022

കൊല്ലം∙ കൊട്ടാരക്കരയിൽ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടവൂർ സ്വദേശി അഷ്‌ട‌മി അജിത്ത് കുമാർ (25) ആണ് മരിച്ചത്. കൊട്ടാരക്കര കോടതിയിൽ അഭിഭാഷകയാണ്. 

ഇന്നലെ വൈകുന്നേരം വീട്ടുകാർ മടങ്ങിയെത്തിയപ്പോഴാണ് അഷ്‌ടമിയെ കയറിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. സംഭവ സമയത്ത് വീട്ടിൽ അഷ്‌ടമി തനിച്ചായിരുന്നു. വൈകിട്ട് വീടിന് പുറത്ത് നിന്ന് അഷ്ടമി ഫോണിൽ സംസാരിക്കുന്നത് അയൽവാസികൾ കണ്ടിരുന്നു. പിന്നീട് കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറിപോയെന്നും അയൽവാസികൾ പറയുന്നു.

ഉടൻ തന്നെ കൊട്ടാരക്കാര താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഷ്ടമിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

അഷ്ടമിയുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. ഫോണ്‍ രേഖകൾ പരിശോധിക്കുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ ജനുവരി മുതലാണ് അഭിഭാഷകയായി പ്രവർത്തിച്ചു തുടങ്ങിയത്.  

Related News