വി.ഡി സതീശനെതിരെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍

  • 25/06/2022

തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സ്വീകരിച്ച നിലപാടിനെതിരേ കേരള പത്രപ്രവര്‍ത്തക യൂണിയന്‍. വയനാട്ടില്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചതിനെയാണ് യൂനിയന്‍ പ്രതിഷേധിച്ചത്. ചോദ്യങ്ങള്‍ ചോദിക്കുന്നത് ജോലിയുടെ ഭാഗമാണ്. വയനാട് ദേശാഭിമാനി ബ്യൂറോ ആക്രമിച്ചത് പ്രതിഷേധാര്‍ഹമാണെന്നും യൂനിയന്‍ ചൂണ്ടിക്കാട്ടി..

കല്ലേറ് നടത്തിയവരെ അറസ്റ്റ് ചെയ്യണം. വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച വാര്‍ത്ത സമ്മേളനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് അവരുടെ ജോലിയുടെ ഭാഗമാണ്. ചോദ്യങ്ങള്‍ തനിക്ക് അനിഷ്ടമാവുമ്പോള്‍ അസംബന്ധം പറയരുതെന്നും വാര്‍ത്ത സമ്മേളനത്തില്‍ നിന്നും ഇറക്കി വിടുമെന്നെല്ലാം പറയുന്നത് പ്രതിപക്ഷ നേതാവെന്ന ഉന്നത പദവിയിലിക്കുന്ന ഒരാള്‍ക്ക് യോജിച്ചതല്ല.
മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച പ്രതിപക്ഷ നേതാവ് നിലപാട് തിരുത്തണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി റെജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


Related News