നാളെ സമ്പൂര്‍ണ ഡ്രൈ ഡേ

  • 25/06/2022

തിരുവനന്തപുരം: ജൂണ്‍ 26-നാണ് അന്താരാഷ്ട്ര ലഹരിവിരുദ്ധം ദിനത്തിന്റെ ഭാഗമായി നാളെ സംസ്ഥാനത്ത് സമ്പൂര്‍ണ ഡ്രൈ ഡേ ആയി ആചരിക്കും. ബിവറേജസ് കോര്‍പ്പറേഷന്റേയോ കണ്‍സ്യൂമര്‍ ഫെഡിന്റേയോ മദ്യവില്‍പന ശാലകളും പ്രീമിയം മദ്യവില്‍പനശാലകളും നാളെ തുറക്കില്ല. സംസ്ഥാനത്തെ സ്വകാര്യ ബാറുകള്‍ക്കും നാളെ അവധി ബാധകമായിരിക്കും. 

ലഹരിവിരുദ്ധ പ്രചാരണങ്ങള്‍ക്ക് പിന്തുണയെന്ന നിലയിലാണ് സര്‍ക്കാര്‍ ഈ ദിവസം മദ്യഷോപ്പുകള്‍ക്ക് അവധി നല്‍കിയത്. മദ്യഷോപ്പുകള്‍ക്ക് അവധിയായിരിക്കുമെന്ന വാര്‍ത്ത സാമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ സംസ്ഥാനത്തെ മദ്യവില്‍പനശാലകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 1987-ല്‍ ഐക്യരാഷ്ട്രസഭ മുന്‍കൈയ്യെടുത്താണ് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണം തുടങ്ങിയത്.

Related News