എറണാകുളം ഡി.സി.സി ഓഫീസിലെ കൊടി കത്തിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍

  • 26/06/2022

കൊച്ചി: എറണാകുളം ഡിസിസി ഓഫിസിന് മുന്നിലെ കൊടി കത്തിച്ച കേസില്‍ ഡി.വൈ.എഫ്‌ഐ മേഖലാ സ്‌ക്രട്ടറി അറസ്റ്റില്‍. എറണാകുളം മേഖലാ സെക്രട്ടറി മാഹിന്‍ ആണ് അറസ്റ്റിലായത്. 

വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിഷേധത്തിന്റെ ഭാഗമായി എറണാകുളം ഡിസിസിക്ക് മുമ്പില്‍ ഡി.വൈ.എഫ്.ഐ പ്രകടനം നടത്തിയിരുന്നു. ഇതിന് ശേഷം രാത്രി 12 മണിക്ക് ഡി.സി.സി ഓഫീന് മുമ്പിലുള്ള കൊടി കത്തിച്ചു എന്നാണ് പരാതി. 

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് പരാതി നല്‍കിയത്. പരാതി നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല.രണ്ടാഴ്ചയായിട്ടും അറസ്റ്റുണ്ടായില്ല. ഇതിനിടെ അതീവ രഹസ്യമായിട്ടായിരുന്നു അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തി ജഡ്ജിയുടെ വീട്ടില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ റിമാന്‍ഡ് ചെയ്തു. മാഹിനെ പോലീസ് എറണാകുളം ജില്ലാ ജയിലിലെത്തിച്ചു.

Related News