സി.പി.എം വയനാട് ജില്ലാ നേതൃത്വത്തിന് സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശം

  • 26/06/2022

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ സിപിഐഎം വയനാട് ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം. സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിമാറുകയും എസ്എഫ്‌ഐ പ്രതിക്കൂട്ടിലാവുകയും ചെയ്തതോടെയാണ് വയനാട് ജില്ലാ കമ്മിറ്റിയെ പാര്‍ട്ടി വിമര്‍ശിച്ചത്. പാര്‍ട്ടിയെ വെട്ടിലാക്കിയ സമരമാണ് നടന്നതെന്നായിരുന്നു സംസ്ഥാന സമിതിയിലെ പൊതുവികാരം. 

വയനാട് ജില്ലാ നേതൃത്വം അറിയാതെയാണോ ഇങ്ങനെയൊരു സമരം എസ്എഫ്‌ഐ നടത്തുന്നതെന്ന് സംസ്ഥാന സമിതി യോഗത്തില്‍ ചോദ്യമുയര്‍ന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന കാര്യം ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ അത് ഇത്രയും അക്രമാസക്തമായി മാറുമെന്ന് അറിയില്ലായിരുന്നുവെന്നും വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ സംസ്ഥാന നേതൃത്വത്തോട് വിശദീകരിച്ചു. സംസ്ഥാന സമിതി അംഗങ്ങള്‍ ഈ വിശദീകരണത്തില്‍ തൃപ്തരാകാതെ വലിയ വിമര്‍ശനം ഉന്നയിക്കുകയായിരുന്നു. ഇന്ന് 11 മണിക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കും. പാര്‍ട്ടി തലത്തില്‍ അന്വേഷണം ഉണ്ടാവുമോ എന്ന കാര്യവും കോടിയേരി വിശദീകരിച്ചേക്കും.

രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ 2 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ സര്‍ക്കാരിന് 30000 രൂപയുടെ നാശനഷ്ടമുണ്ടായി. പൊലീസിനെ മര്‍ദിച്ചതിന് ശേഷമാണ് പ്രതികള്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് കയറിയത്. 300

Related News