ഐസ്‌ക്രീം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് മാനസികവെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; അറുപതുകാരന്‍ അറസ്റ്റില്‍

  • 26/06/2022

തിരുവനന്തപുരം: ഐസ്‌ക്രീം തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് മാനസികവെല്ലുവിളി നേരിടുന്ന 17 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അറുപതുകാരന്‍ അറസ്റ്റില്‍. വര്‍ക്കല കോട്ടുമൂല വയലില്‍വീട്ടില്‍ ഷുക്കൂര്‍ ആണ് അറസ്റ്റിലായത്. 

പ്രതിയുടെ കടയില്‍ അമ്മയോടൊപ്പം പെണ്‍കുട്ടി സ്ഥിരമായി സാധനങ്ങള്‍ വാങ്ങാന്‍ പോകുമായിരുന്നു. സംഭവദിവസം കുട്ടി തനിയെയാണ് കടയില്‍ എത്തിയത്. ഐസ്‌ക്രീം നല്‍കാമെന്ന് പറഞ്ഞ് കടയ്ക്കുള്ളില്‍ കൂട്ടിക്കൊണ്ടുപോയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വര്‍ക്കല വള്ളക്കടവ് ഭാഗത്തുനിന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related News