പാസഞ്ചര്‍, മെമു തീവണ്ടികള്‍ ജൂലൈ 25 മുതല്‍; എക്‌സ്പ്രസ് നിരക്ക് ഈടാക്കും

  • 26/06/2022

തിരുവനന്തപുരം: കോവിഡ് ലോക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന പാസഞ്ചര്‍, മെമു തീവണ്ടികള്‍ ജൂലായ് 25 മുതല്‍ ഓടിത്തുടങ്ങും. എക്‌സ്പ്രസ് നിരക്കില്‍ കുറഞ്ഞത് 30 രൂപ ഈടാക്കും. ഇവയില്‍ സീസണ്‍ ടിക്കറ്റ് അനുവദിക്കും, കോവിഡിനുമുമ്പത്തെ നിരക്ക് നല്‍കിയാല്‍മതി. 

ദക്ഷിണ റെയില്‍വേയിലെ ഇനി ഓടാനുള്ള 104 തീവണ്ടികളും ജൂലായ് 31-നകം സര്‍വീസ് പുനരാരംഭിക്കും. സര്‍വീസ് പുനരാരംഭിക്കാനുള്ളവയില്‍ കൂടുതലും പാസഞ്ചറുകളും പകല്‍ തീവണ്ടികളുമാണ്. തിരുവനന്തപുരം ഡിവിഷനിലാണ് ഏറ്റവുംകൂടുതല്‍ പാസഞ്ചര്‍ ആരംഭിക്കാനുള്ളത്. പാലക്കാട് ഡിവിഷനിലും ഏതാനും പാസഞ്ചര്‍ തീവണ്ടിസര്‍വീസുകള്‍ പുനരാരംഭിക്കാനുണ്ട്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി ഓടാനുള്ള ദീര്‍ഘദൂരതീവണ്ടികളും സര്‍വീസ് തുടങ്ങും.സര്‍വീസുകള്‍ പുനരാരംഭിക്കുന്നതോടൊപ്പം തിരക്ക് കൂടുതല്‍ അനുഭവപ്പെടുന്ന റൂട്ടില്‍ പ്രത്യേകനിരക്കിലുള്ള തീവണ്ടികള്‍ ഓടിക്കാനും തീരുമാനമുണ്ട്.

Related News