പ്രവാസിയെ വിളിച്ചു വരുത്തി തട്ടികൊണ്ട് പോയി കൊലപ്പെടുത്തി; പത്തംഗ സംഘമെന്ന് പോലീസ്

  • 27/06/2022

കാസർകോഡ്: കാസർകോട് പ്രവാസിയെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തി. കുമ്പള,മുഗുവിലെ അബൂബക്കർ സിദ്ദിഖിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. പത്തംഗ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ്. ഇത് പൈവളിഗയിലെ സംഘം ആണെന്നും കണ്ടെത്തിയിട്ടുണ്ട്. കൊലയ്ക്ക് നേതൃത്വം നൽകിയ റയീസ്, നൂർഷ, ഷാഫി എന്നിവരെന്ന് പൊലീസ് തിരിച്ചറിഞ്ഞു. 

രണ്ട് ദിവസം മുമ്പ് സിദീഖിന്റെ സഹോദരൻ അൻവർ, ബന്ധു അൻസാർ എന്നിവരെ ഒരു സംഘം തട്ടിക്കൊണ്ട് പോയി. ഇവരെ ഉപയോഗിച്ചാണ് സിദീഖിനെ വിളിച്ചു വരുത്തിയത്. അൻവറും അൻസാറും ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. 

അവശനിലയിലായ സിദ്ദിഖിനെ കഴിഞ്ഞ ദിവസം രാത്രിയോടെ ബന്ദിയോടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു. എന്നാൽ അപ്പോഴേക്കും സിദ്ദിഖിൻറെ മരണം സംഭവിച്ചിരുന്നു. സിദ്ദീഖിന്‍റെ മൃതദേഹത്തില്‍ പരിക്കുകളുണ്ട്. കാൽ പാദത്തിനടിയില്‍ നീലിച്ച പാടുകളുണ്ടെന്നും പോലീസ് പറ‌ഞ്ഞു. 

 

Related News