ദേശാഭിമാനി ഓഫീസ് ആക്രമിച്ച കേസില്‍ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍

  • 27/06/2022

വയനാട്: കല്‍പറ്റയില്‍ ദേശാഭിമാനി ഓഫിസ് ആക്രമിച്ച കേസില്‍  കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് അടക്കം ഏഴുപേരെ പൊലീസ് അറസ്റ്റുചെയ്തു. കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് ജഷീര്‍ പള്ളിവയല്‍ ഉള്‍പ്പെടെ ഏഴു കെഎസ് യു - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്.

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ റാലിക്കിടെ ദേശാഭിമാനിയുടെ ഓഫിസ് ആക്രമിച്ച കേസിലാണ് അറസ്റ്റ്.

ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. രാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെതിരെ വയനാട്ടില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച കൂറ്റന്‍ പ്രതിഷേധ മാര്‍ച്ചിനിടെയാണ് ദേശാഭിമാനിയുടെ ഓഫിസിനു നേരെ ആക്രമണമുണ്ടായത്

Related News