സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മർദ്ദിച്ചു, കാർ കത്തിച്ചു

  • 28/06/2022

കോഴിക്കോട്: കോഴിക്കോട് വടകരയ്ക്കടുത്ത് കല്ലേരിയിൽ സിപിഎം പ്രവര്‍ത്തകനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ചതിനു ശേഷം കാർ കത്തിച്ചു. കല്ലേരി ബിജുവിനെയാണ് വാനിലെത്തിയ ഒരു സംഘം അക്രമിച്ചത്. 

സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘമാണെന്നാണ് പോലീസിൻറെ നിഗമനം. അര്‍ജുന ആയങ്കിയെ ഒളിവില്‍ പാര്‍പ്പിച്ചുവെന്ന ആരോപണം നേരിട്ടയാളാണ് ബിജു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് സംഭവം. വാനില്‍ എത്തിയ സംഘത്തില്‍ നാല് പേര്‍ ഉണ്ടായിരുന്നു. തന്നെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയി മർദ്ദിച്ച ശേഷമാണ് കാർ കത്തിച്ചത്, എന്ന് ഇയാൾ പോലീസിന് മൊഴി നൽകി.  വ്യക്തിവൈരാഗ്യം ആണ് കാരണം എന്നും ബിജു പറയുന്നു. 

എന്നാല്‍ ഈ മൊഴി പോലീസ് പൂർണമായി വിശ്വസിക്കുന്നില്ല. സ്വർണ്ണ കടത്ത് ക്വട്ടേഷൻ സംഘത്തന്റെ ഇടപെടൽ കേസിൽ ഉണ്ടെന്നണ് വിലയിരുത്തൽ.  സ്വർണ്ണ കടത്ത് കേസുകളിലെ പ്രധാനി ആയ അർജുൻ ആയെങ്കിയുടെ അടുത്ത സുഹൃത്താണ് ബിജു എന്ന് പോലീസിന് ലഭിച്ച വിവരം. 

ബിജുവിന്റെ കാര്‍ വാടകയ്ക്ക് വേണം എന്ന് പറഞ്ഞായിരുന്നു സംഘം വിളിച്ചിറക്കിയതെന്നും പോലീസ് പറയുന്നു. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. രാഷ്ട്രീയപരമായ കാരണമാണോ അതോ സാമ്പത്തിക കാരണങ്ങളാണോ എന്ന് അന്വേഷിച്ച് വരികയാണ്. 
 

Related News