പ്രവാസിയായ ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് അയൽവാസിക്കൊപ്പം ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റില്‍

  • 28/06/2022

തിരുവനന്തപുരം: പ്രവാസിയായ ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് അയൽവാസിയായ കാമുകനോടൊപ്പം ഒളിച്ചോടിയ വീട്ടമ്മയെയും കാമുകനെയും അറസ്റ്റ് ചെയ്തു. കല്ലമ്പലം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ തോട്ടയ്ക്കാട് ഗുരു മന്ദിരത്തിന് സമീപം 'കൃഷ്ണവേണി'യിൽ പ്രവാസിയായ റോയ് വാസുദേവന്റെ ഭാര്യ അഷ്ടമി(33), അയൽവാസി കാട്ടിൽ പുത്തൻവീട്ടിൽ സുബിൻ എന്നിവരാണ് പിടിയിലായത്. 

ഇന്നലെ രാവിലെയാണ് സംഭവം. പ്രവാസിയായ ഭർത്താവിനെയും 11 വയസ്സുള്ള മകളെയും ഉപേക്ഷിച്ചാണ് യുവതി അയൽവാസിയായ യുവാവിനൊപ്പം ഒളിച്ചോടിയത്. ഇത് സംബന്ധിച്ച് കല്ലമ്പലം പോലീസിനു ലഭിച്ച പരാതിയില്‍ ബാലനീതി നിയമപ്രകാരം കേസെടുത്ത പോലീസ് കാമുകി കാമുകന്മാരെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. 

അഷ്ടമിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും സുബിനെ ആറ്റിങ്ങൽ സബ്ജയിലിലേക്കും റിമാൻഡ് ചെയ്തു. ഏറെനാളായി ഇവർ അടുപ്പത്തില്‍ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും എടുത്തുകൊണ്ടാണ് അഷ്ടമി കാമുകനോടൊപ്പം പോയതെന്ന് ഭർത്താവിന്റെ പരാതിയിൽ പറയുന്നു. അടുത്ത കാലത്താണ് അഷ്ടമിയുടെ ഭർത്താവ് റോയി വാസുദേവ് തോട്ടയ്ക്കാട്ട് സ്വന്തമായി വീട് വച്ച് അഷ്ടമിയും മകളുമായി താമസം തുടങ്ങിയത്. അതിനുശേഷം ഭർത്താവ് റോയ് ദുബായിലെ ജോലിസ്ഥലത്തേക്ക് മടങ്ങിയിരുന്നു.  

Related News