കേരളത്തില്‍ പ്രതിദിന കോവിഡ് കേസ് കുതിച്ചുയരുന്നു

  • 28/06/2022

തിരുനന്തപുരം: കേരളത്തില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നു. മൂന്നാം തരംഗത്തിന് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. 4,459 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള ജില്ല എറണാകുളമാണ് (1,161).  24 മണിക്കൂറിനിടെ കൊവിഡ് മൂലം സംസ്ഥാനത്ത് മരിച്ചത് 15 പേരാണ്. 
തിരുവനന്തപുരം - 1,081, കൊല്ലം - 382, പാലക്കാട് - 260, ഇടുക്കി - 76, കോട്ടയം - 445, ആലപ്പുഴ - 242, തൃശൂര്‍ - 221, പാലക്കാട് - 151, മലപ്പുറം - 85, കോഴിക്കോട് - 223 വയനാട് - 26, കണ്ണൂര്‍ - 86, കാസര്‍കോട് - 18 എന്നിങ്ങനേയാണ് മറ്റ് ജില്ലകളിലെ കൊവിഡ് കണക്ക്. കോഴിക്കോട് അഞ്ച് പേരും എണറാകുളത്ത് മൂന്ന് പേരുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരത്തും ഇടുക്കിയിലും കോട്ടയത്തും രണ്ട് മരണങ്ങള്‍ വീതം സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയില്‍ ഒരു കൊവിഡ് മരണമാണുള്ളത്.

സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവിറങ്ങി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ പിഴ ഈടാക്കും. നിയന്ത്രണം കര്‍ശനമാക്കി പൊലീസ് ഉത്തരവിറക്കി. പരിശോധനയും, നടപടിയും കര്‍ശനമാക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി. പൊതുയിടങ്ങള്‍, ആള്‍ക്കൂട്ടം, ജോലി സ്ഥലം, യാത്ര ചെയ്യുക തുടങ്ങിയ സമയങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

Related News