'മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു, പറഞ്ഞത് തെറ്റെങ്കില്‍ കേസ് കൊടുക്കുമോ'?; മാത്യു കുഴല്‍നാടന്‍

  • 29/06/2022

തിരുവനന്തപുരം:  വീണ വിജയനെതിരെ ഇന്നലെ നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ. പിഡബ്ല്യുസി ഡയറക്ടര്‍ ജേക്ക് ബാലകുമാര്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്‌സാ ലോജിക് എന്ന കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും ഇദ്ദേഹം തന്റെ മെന്റര്‍ ആണെന്ന് വീണ വിജയന്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നുവെന്നുമാണ് മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ പറഞ്ഞത്. പിന്നീട് വിവാദങ്ങളെ തുടര്‍ന്ന് വെബ്‌സൈറ്റിലെ പരാമര്‍ശം ഒഴിവാക്കിയെന്നും എംഎല്‍എ ആരോപിച്ചിരുന്നു.

പറഞ്ഞത് അസംബന്ധം ആണെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച കുഴല്‍നാടന്‍ സ്വപ്നയെ നിയമിച്ചത് പി.ഡബ്ല്യു.സി  വഴി അല്ലെന്നു പറയാന്‍ ആകുമോ എന്നും ചോദിച്ചു. പി.ഡബ്യു.സിക്ക് പിണറായി സര്‍ക്കാര്‍ വന്ന ശേഷം നിരവധി കരാര്‍ നല്‍കി. പലതിനും സുതാര്യത ഇല്ല. വീണ വിജയന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. പി.ഡബ്ല്യു.സി ക്കെതിരെ ആരോപണം ഉണര്‍ന്നപ്പോള്‍ വീണയുടെ ഹെക്സാ ലോജികിന്റെ പ്രധാന വ്യക്തി ജയിക് ബാല കുമാര്‍ ആണെന്ന് വീണ തന്നെ പറഞ്ഞു. വെബ് സൈറ്റില്‍ ഇത് രേഖപെടുത്തി. മെയ് 2020ന് നു വെബ് സൈറ്റ് ഡൌണ്‍ ആയി. പിന്നീട് വെബ് സൈറ്റില്‍ ഉണ്ടായിരുന്ന പലതും കാണാന്‍ ഇല്ല. എന്ത് കൊണ്ടാണ്ജയിക്‌നെ കുറിച്ചുള്ള വിവരങ്ങള്‍ മാറ്റിയത്. ഉത്തരം വേണ്ടേ. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കേസ് എടുക്കാന്‍ വെല്ലു വിളിക്കുന്നുവെന്നും മാത്യു കുഴന്‍നാടന്‍ പറഞ്ഞു.

Related News