പ്രഥമ ബധിര ടി-20 ലോകക്കപ്പ് തിരുവനന്തപുരത്ത്

  • 29/06/2022

തിരുവനന്തപുരം: പ്രഥമ ബധിര ടി-20 ലോകകപ്പിന് തിരുവനന്തപുരം വേദിയാകും. തലസ്ഥാനത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമടക്കം മൂന്ന് ഗ്രൗണ്ടുകളിലാണ് മത്സരങ്ങള്‍ നടക്കുക. 

പത്തിലേറെ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ ലോകകപ്പിനെത്തും. അടുത്ത വര്‍ഷം ജനുവരിയിലാണ് ബധിര ലോകകപ്പ്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിശദമായി പിന്നീട് അറിയിക്കും. ആദ്യമായിട്ടാണ് ബധിരരുടെ ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

Related News