മാതാവ് വിദേശത്തായിരിക്കെ മകളെ ലൈംഗികമായി പീഡിപ്പിച്ചു; പിതാവിന് 25 വര്‍ഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും

  • 29/06/2022

കല്പറ്റ: മാതാവ് വിദേശത്തായിരിക്കെ പന്ത്രണ്ടു വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 25 വര്‍ഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും. കല്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. 

പിഴയടച്ചില്ലെങ്കില്‍ അഞ്ചുവര്‍ഷം അധികതടവ് അനുഭവിക്കണം. പെണ്‍കുട്ടിക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് നിര്‍ദേശിച്ചു. 2018-ല്‍ തലപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു കേസിനാസ്പദമായ സംഭവം.

കുട്ടിയുടെ മാതാവ് വിദേശത്തായിരിക്കെയാണ് പിതാവ് ക്രൂരകൃത്യം ചെയ്തത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സലിങ്ങിനിടെ കുട്ടി അധ്യാപികയോട് കാര്യങ്ങള്‍ പറയുകയായിരുന്നു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.  

Related News