പോസ്റ്റ്മാൻ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു

  • 30/06/2022

തിരുവനന്തപുരം: വിതുരയിൽ പോസ്റ്റ്മാൻ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. വിതുര രേവതി ഹൗസിൽ രാജേന്ദ്രൻ നായർ (59) ആണ് ആത്മഹത്യ ചെയ്തത്. മൃതദേഹത്തിൽ നിന്നും കിട്ടിയ കത്തിൽ ബാങ്കിന്റെ കടബാധ്യതയാണ് കാരണമെന്ന് പറയുന്നുണ്ട്.

നെടുമങ്ങാട് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാൻ ആണ് ഇദ്ദേഹം. പാലോട് കാർഷിക വികസന ബാങ്കിൽ നിന്നും ഭൂപണയ ബാങ്കിൽ നിന്നും ഇദ്ദേഹം 6 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. അത് മുതലും പലിശയും ചേർത്ത് നല്ല തുകയായി രണ്ട് മാസം മുമ്പ് ലേലത്തിൽ വച്ച് 50000 രൂപ അടച്ച് എന്നാണ് പറയുന്നത്. അന്ന് ബാങ്ക് പറഞ്ഞത് മറ്റ് ആവശ്യങ്ങൾക്ക് നിങ്ങൾക്ക് വസ്തു കരം തീർക്കാൻ കഴിയും എന്നാണ്.

ഇന്നലെ രാജേന്ദ്രൻ നായരുടെ ഭാര്യ തൊളിക്കോട് വില്ലേജ് ഓഫീസിൽ കരം തീർക്കാൻ ചെന്നപ്പോൾ ബാങ്ക് അറ്റാച്ച് ചെയ്തതായാണ് അറിഞ്ഞത്. തുടർന്ന് ഭർത്താവിനെ വിളിച്ച്  ഇക്കാര്യം പറഞ്ഞു. എന്നാല്‍ ഇന്നലെ രാത്രി 10 മണി വരെ രാജേന്ദ്രൻ നായർ വീട്ടിൽ എത്തിയില്ല. തുടര്‍ന്ന് വിതുര പോലീസിൽ കാണാനില്ലെന്ന് പരാതി നൽകുകയായിരുന്നു. ഇന്ന് രാവിലെ ലോൺ എടുത്ത പുരയിടത്തിൽ മരിച്ച് കിടക്കുന്നതാണ് കണ്ടത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി.

Related News