കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 10ന്

  • 30/06/2022

തിരുവനന്തപുരം: മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 10ന് ആയിരിക്കുമെന്ന് മതപണ്ഡിതന്‍മാര്‍ വ്യക്തമാക്കി. തിരുവനന്തപുരം വഞ്ചുവത്താണ് മാസപ്പിറവി ദൃശ്യമായത്. തെക്കന്‍ കേരളത്തില്‍ നാളെ ദുല്‍ ഹജ്ജ് ഒന്നും ജൂലൈ പത്താം തീയതി വലിയ പെരുന്നാളും ആയിരിക്കുമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും കേരള ഹിലാല്‍ കമ്മറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി എന്നിവര്‍ അറിയിച്ചു.


ദുല്‍ഖഅ്ദ് 29 (ജൂണ്‍ 30) വ്യാഴാഴ്ച  ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന്  ദുല്‍ഹിജ്ജ ഒന്ന് ജൂലൈ ഒന്നിന് വെള്ളിയാഴ്ചയായും ബലിപെരുന്നാള്‍ (ദുല്‍ഹിജ്ജ 10) ജുലൈ 10 ഞായറാഴ്ചയും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി എ.പി മുഹമ്മദ് മുസലിയാരും സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരിയുടെ പ്രതിനിധി പി.വി മുഹ്യുദ്ദീന്‍ കുട്ടി മുസലിയാരും അറിയിച്ചു.

Related News