പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാസ്റ്റര്‍ അറസ്റ്റില്‍

  • 01/07/2022

തിരുവനന്തപുരം: വിതുരയിൽ പന്ത്രണ്ട് വയസ്സുക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാസ്റ്റര്‍ അറസ്റ്റില്‍. വിതുര സ്വദേശിയും പെൺകുട്ടിയുടെ അയൽവാസിയുമായ 68 വയസ്സുള്ള ബെഞ്ചമിനാണ് പിടിയിലായത്. 

ഒരുവർഷം മുമ്പായിരുന്നു പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. കൂട്ടുകാരിയുമായി ബെഞ്ചമിന്‍റെ വീട്ടിലെത്തിയ പെൺകുട്ടിയോട് വീട്ടിൽ വെച്ച് നഗ്നതാ പ്രദർശനം നടത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. സംഭവം പുറത്ത് പറയരുതെന്ന് പാസ്റ്റർ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

വീട്ടിലെത്തിയ പെൺകുട്ടി സഹോദരിയോട് കാര്യം പറഞ്ഞു. കഴിഞ്ഞദിവസം ചൈൽ‍ഡ് ലൈൻ പ്രവർത്തകർ സ്കൂളിലെത്തി കൗൺസിലിംഗ് നടത്തിയപ്പോഴാണ് അന്നത്തെ പീഡ‍നശ്രമ വിവരം സഹോദരി പുറത്ത് പറഞ്ഞത്. 

പോലീസിൽ പരാതി നൽകിയതിനനുസരിച്ച് പെൺകുട്ടിയുടെ മൊഴിയെടുത്തു. പോക്സോയടക്കമുള്ള കുറ്റങ്ങൾ ചുമത്തി പാസ്റ്ററെ അറസ്റ്റ് ചെയ്യുകയായിരുന്നു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related News