ആദ്യരാത്രി ഭാര്യയുടെ ആഭരണങ്ങളും പണവുമായി മുങ്ങിയ വരൻ 19 വര്‍ഷത്തിനിപ്പുറം പിടിയില്‍

  • 01/07/2022

എടക്കര: വയനാട്ടില്‍ ആദ്യരാത്രി ഭാര്യയുടെ ആഭരണങ്ങളും പണവുമായി മുങ്ങിയ വരനെ 19 വർഷത്തിനുശേഷം പിടികൂടി. മാനന്തവാടി പള്ളിപ്പറമ്പൻ മുഹമ്മദ് ജലാൽ (45) ആണ് എടക്കര പോലീസിന്റെ പിടിയിലായത്.

ആദ്യരാത്രിതന്നെ ആഭരണങ്ങളും പണവുമായി മുങ്ങിയ ശേഷം ഇയാള്‍ ഒളിവിലായിരുന്നു. ചില സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മുഹമ്മദ് ജലാൽ ആൾമാറാട്ടം നടത്തി പായിമ്പാടം സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചത്. 

സി.ഐ. മഞ്ജിത് ലാൽ, സീനിയർ സി.പി.ഒ. സി.എ. മുജീബ്, സി.പി.ഒ. സാബിർ അലി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

Related News