ഡി.വൈ.എഫ്.ഐ പ്രകടനത്തില്‍ കൊലവിളി മുദ്രാവാക്യം

  • 01/07/2022

മലപ്പുറം: എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് നടത്തിയ പ്രകടനത്തില്‍ കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ. 'കൈയും വെട്ടും കാലും വെട്ടും, വേണ്ടി വന്നാല്‍ തലയും വെട്ടും' എന്നായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മുദ്രാവാക്യം.

എകെജി സെന്റര്‍ ആക്രമണത്തിന് പിന്നാലെ ഒരു വിദത്തിലുള്ള പ്രകോപനവും ഒരുഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ ആലപ്പുഴ, കോഴിക്കോട് എന്നീ മേഖലകളില്‍ നിന്ന് പ്രകോപന മുദ്രാവാക്യങ്ങളും പ്രതിഷേധ പ്രകടനവും നടന്നിരുന്നു. 'കൃപേഷിനെ അരിഞ്ഞ് തള്ളിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ലെന്നും, അത് തുരുമ്പെടുത്തിട്ടില്ല'- ഇങ്ങനെ നീളുന്നു കൊലവിളി മുദ്രാവാക്യം.

Related News