പ്രസവത്തെ തുടർന്ന് രക്തസ്രാവം; യുവതി മരിച്ചു, നവജാതശിശു വെൻറിലേറ്ററില്‍

  • 02/07/2022

കോഴിക്കോട്: പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവം മൂലം യുവതി മരിച്ചു. പൂനൂർ സ്വദേശി ഷാഫിയുടെ ഭാര്യ അടിവാരം  ചെമ്പലങ്കോട് ജഫ്‌ലയാണ് (20) മരിച്ചത്. ഇന്നലെ പുലർച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. 

യുവതി പ്രസവിച്ച കുഞ്ഞിനെ വെൻറിലേറ്ററിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം പ്രസവ ചികിത്സയ്ക്കായി ജഫ്ലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് രക്തസ്രാവത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒന്നര വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പിതാവ് ജാഫർ ചെമ്പലങ്കോട് വിദേശത്താണ്. മാതാവ്: ജനീഷ സഹോദരി: ജഫ്ന. 

Related News