പീഡനക്കേസില്‍ പി.സി ജോര്‍ജ്ജിന് ജാമ്യം

  • 02/07/2022

തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതിയുടെ പീഡന പരാതിയില്‍ പി.സി ജോര്‍ജിന് ജാമ്യം ലഭിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മൂന്ന് ആണ് ജാമ്യം അനുവദിച്ചത്. മ്യൂസിയം പോലീസാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്ത് കോടതിയ്ക്ക് മുന്‍പാകെ ഹാജരാക്കിയത്.

പി.സി ജോര്‍ജിന്റെ ജാമ്യത്തെ എതിര്‍ത്തു കൊണ്ട് പ്രോസിക്യൂഷന്‍ ശക്തമായ വാദങ്ങളാണ് മുന്നോട്ട് വെച്ചത്. പ്രതി മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയ വ്യക്തിയാണ്. പുറത്തിറങ്ങിയാല്‍ പ്രകോപന പ്രസംഗങ്ങള്‍ നടത്തി ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കും. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷിയെ ഭീഷണിപ്പെടുത്തും. കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച വ്യക്തി കൂടിയാണ് പ്രതി തുടങ്ങിയ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. എന്നാല്‍ കേസിന് രാഷ്ട്രീയ ലക്ഷ്യമെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. പരാതിക്കാരി മുന്‍ മുഖ്യമന്ത്രിക്കെതിരെ അടക്കം ബലാത്സംഗ പരാതി നല്‍കി വിശ്വാസം നഷ്ടപ്പെട്ടയാളാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണ്. പ്രതിക്ക് ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവുമുണ്ട്. ജയിലില്‍ അടച്ചാല്‍ മരണം വരെ സംഭവിക്കാമെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

Related News