പിണറായി വിജയനെ എന്തുകൊണ്ട് ഇ.ഡി ചോദ്യം ചെയ്യുന്നില്ലെന്ന് രാഹുല്‍ ഗാന്ധി

  • 02/07/2022

വയനാട്: അഞ്ച് ദിവസം ഇ ഡി ചോദ്യം ചെയ്തത് മെഡല്‍ ലഭിച്ച പോലെയെന്ന് രാഹുല്‍ ഗാന്ധി. എതിര്‍ക്കുന്നവരെയെല്ലാം കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. പിണറായി വിജയനെ എന്തുകൊണ്ട് ഇ ഡി ചോദ്യം ചെയ്യുന്നില്ല. ബിജെപി സിപി ഐ എം ബന്ധത്തിന് തെളിവാണിതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.


ഒരു കാര്യം വളരെ വ്യക്തമാണ് ആരോണോ ബിജെ പി യെ എതിര്‍ക്കുന്നത് അവര് ഇഡിയെ നേരിടേണ്ടി വരുമെന്നതാണ് സമകാലിക സാഹചര്യം. അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിനെ മെഡല്‍ ലഭിച്ച പോലെ കാണുന്നു. മൂന്നോ, നാലോ പത്തോ തവണ അതുപോലെ ഇഡി ചോദ്യം ചെയ്യട്ടെ എന്നാണ് ആഗ്രഹിക്കുന്നത്.

'സി പി ഐഎമ്മിനെ ക്കുറിച്ച് ഒരു ചോദ്യം ചോദിക്കാനുണ്ട്'.മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ദിവസം പോലും ഇഡി എന്തു കൊണ്ടാണ് ചോദ്യം ചെയ്യാത്തത്?. കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാര്യം തമ്മില്‍ വ്യക്തമായ ധാരണയുണ്ട്. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇഡി, സിബിഐ എന്നിവ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ വേട്ടയാടാത്തത്. ബിജെപിയും സിപിഐ എമ്മും തമ്മില്‍ ഇഷ്ടത്തിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Related News