കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരില്‍ പങ്കെടുത്ത് സംവിധായകന്‍ ബേസില്‍ ജോസഫ്

  • 02/07/2022

കല്‍പ്പറ്റ: കോണ്‍ഗ്രസിന്റെ യുവ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുകത്ത് നടനും സംവിധായകനുമായ ബേസില്‍ ജസഫ്. പിന്നാലെ ബേസിലിനെ പ്രശംസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തി. അവാര്‍ഡുകളോട് അടങ്ങാത്ത മോഹം പലരെയും അഭിനവ സിപിഎം അനുകൂലികള്‍ ആക്കുന്ന കാലത്ത് കോണ്‍ഗ്രസിന്റെ ക്യാമ്പുകളില്‍ ജനങ്ങളോട് സംസാരിക്കാന്‍ സിനിമയിലെ യുവാക്കള്‍ മുന്നോട്ടുവരുന്നത് ശുഭസൂചകമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.


മേശപ്പുറത്ത് അവാര്‍ഡ് വെച്ചിട്ട് എടുത്തോ എന്ന് പറഞ്ഞ് മാറിനിന്ന് സിനിമ പ്രവര്‍ത്തകരെ അപമാനിച്ച പിണറായി വിജയന്റെ ശൈലിയല്ല കോണ്‍ഗ്രസിനുള്ളതെന്ന് സുധാകരന്‍ പറഞ്ഞു. അടിമകളെ സൃഷ്ടിച്ച് സ്വന്തം ആവശ്യങ്ങള്‍ക്ക് ന്യായീകരണ തൊഴിലാളികളാക്കി മാറ്റുന്ന രീതി കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു.

Related News