പി.സി ജോര്‍ജ്ജിന്റെ ജാമ്യത്തിനെതിരായി ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി

  • 03/07/2022

തിരുവനന്തപുരം: പീഡന പരാതിയില്‍ പി.സി ജോര്‍ജ്ജിന് ജാമ്യം നല്‍കിയ കീഴ്‌ക്കോടതി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി. കൂടുതല്‍ തെളിവുകള്‍ കയ്യിലുണ്ട്. പുറത്തുവന്ന സംഭാഷണം തന്റേത് തന്നെയാണെന്നും പരാതിക്കാരി പറഞ്ഞു.

പരാതി നല്‍കാന്‍ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. സംഭവത്തിന് ശേഷം ചികിത്സയിലായിരുന്നു, ആശുപത്രിയില്‍ നിന്നും ഇറങ്ങിയ ശേഷമാണ് പരാതി നല്‍കിയതെന്നും അതിന് മുന്‍പ്തന്റെ ഒരു ബന്ധുവിനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും പരാതിക്കാരി വ്യക്തമാക്കി. കോടതിക്കോ പോലീസിനോ തെറ്റ് പറ്റിയെന്ന് പറയുന്നില്ല. എന്നാല്‍ തന്നെയും കൂടെ കോടതിക്ക് കേള്‍ക്കാമായിരുന്നുവെന്നും അവര്‍ പറഞ്ഞു. 'എന്നെ രാഷ്ട്രീയമായി വലിച്ചഴിക്കരുത്. പി.സി. ജോര്‍ജ് മാന്യമായി പെരുമാറിയെന്ന് ഞാന്‍ പറഞ്ഞില്ല. അന്ന് സംസാരിച്ച വിഷയത്തെ കുറിച്ച് മാത്രമാണ് പറഞ്ഞത്. ഒരു സ്ത്രീ തന്നെ പീഡിപ്പിച്ചുവെന്ന് പറഞ്ഞാല്‍ മാത്രം മതി കേസില്‍ ഉള്‍പ്പെട്ടയാളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടക്കാം. നിയമം അങ്ങനെയിരിക്കെയാണ് ഗുരുതരമായ വകുപ്പുകള്‍ ചുമത്തി പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തിട്ടും ജാമ്യം നല്‍കിയത്. ഈയൊരു സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് എങ്ങനെ നീതി ലഭിക്കും'-പരാതിക്കാരി ചോദിച്ചു. 

ശനിയാഴ്ചയല്ല പരാതി കൊടുത്തത്. രണ്ടാഴ്ച മുന്‍പ് പരാതി നല്‍കിയിരുന്നു. പോലീസിന് അവരുടേതായ ചില നടപടിക്രമങ്ങളുണ്ട്. അതുകൊണ്ടാവാം അറസ്റ്റ് ശനിയാഴ്ച നടന്നതെന്നും പരാതിക്കാരി പറഞ്ഞു.ഫെബ്രുവരി 10-ന് വൈകുന്നേരം നാലിന് തൈക്കാട് ഗസ്റ്റ് ഹൗസിലെ 404-ാം നമ്പര്‍ മുറിയില്‍ പി.സി. ജോര്‍ജ് പരാതിക്കാരിയെ സ്വര്‍ണക്കടത്തുകേസ് ചര്‍ച്ചചെയ്യാനെന്ന വ്യാജേന വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ബലപ്രയോഗം നടത്തിയെന്നും ഫോണിലൂടെ അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നും പരാതിയിലുണ്ട്. ഐ.പി.സി. 354, 354 എ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പരമാവധി അഞ്ചുവര്‍ഷത്തെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്.

Related News