പി.സി ജോര്‍ജ്ജിന് പിന്തുണയുമായി കോണ്‍ഗ്രസ്

  • 03/07/2022

തിരുവനന്തപുരം: സോളാര്‍ പ്രതിയുടെ പീഡന പരാതിയില്‍ പി സി ജോര്‍ജിനെ പിന്തുണച്ച് കോണ്‍ഗ്രസ്. പി സി ജോര്‍ജിന്റെ അറസ്റ്റ് പ്രതികാര നടപടിയാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി ഉളുപ്പില്ലാത്ത ആളാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വിമര്‍ശിച്ചു. 

സരിതയെ വിശ്വസിച്ച സര്‍ക്കാര്‍ എന്തുകൊണ്ട് സ്വപ്നയെ വിശ്വസിക്കുന്നില്ലെന്ന് കെ സുധാകരന്‍ ചോദിച്ചു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാംപിലായിരുന്നു കെ സുധാകരന്റെ പരാമര്‍ശങ്ങള്‍. കോണ്‍ഗ്രസില്‍ നിന്നും പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നതായി കെ സുധാകരന്‍ ക്യാംപില്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് മാത്രം 22 ശതമാനം പ്രവര്‍ത്തകര്‍ വിട്ടുപോയെന്ന് സുധാകരന്‍ പറഞ്ഞു. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസിന് ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്നില്ലെന്ന സ്വയം വിമര്‍ശനവും കെപിസിസി അധ്യക്ഷന്റെ ഭാഗത്തുനിന്നുമുണ്ടായി. പുതിയ രീതികള്‍ ഉപയോഗിച്ചാല്‍ മാത്രമേ തിരിച്ചുവരവ് സാധ്യമാകുവെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Related News