എംബിബിഎസ് വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം മുൻ ഭർത്താവ് പിടിയില്‍

  • 03/07/2022

കൽപ്പറ്റ: വയനാട്ടിൽ എംബിബിഎസ് വിദ്യാർത്ഥിനിയായ യുവതിയെ ആക്രമിച്ച് മുൻ ഭർത്താവ്. സംഭവത്തില്‍ മലപ്പുറം വണ്ടൂർ സ്വദേശി കമറുദ്ദീനെ പോലീസ് പിടികൂടി. പരിക്കേറ്റ യുവതിയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇരുവരും നിയമപരമായി ബന്ധം വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. വാടകവീട്ടിൽ താമസിക്കുന്ന യുവതിയെ വീടിന്‌ സമീപം ഒളിച്ചു നിന്ന കമറുദ്ദീൻ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്ക്‌ അടിക്കുകയായിരുന്നു. കോടതിയുടെ നിർദേശപ്രകാരം ആഴ്ചയിൽ ഒരു ദിവസം കുട്ടിയെ കാണാൻ പ്രതിക്ക് അനുമതി ഉണ്ടായിരുന്നു. 

എന്നാല്‍ കുട്ടിയെ വിദേശത്തെ ബന്ധുക്കളുടെ അടുത്തേക്ക് അയക്കാൻ യുവതി തീരുമാനിച്ചതാണ് മുന്‍ ഭര്‍ത്താവിനെ പ്രകോപിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. യുവതി അപകട നില തരണം ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതി കമറുദ്ദീനെ റിമാൻഡ് ചെയ്തു.

Related News