രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്

  • 04/07/2022

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റയിലെ എം.പി ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത് തടയുന്നതില്‍ പൊലീസിന് വീഴ്ച്ചയുണ്ടായെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ട്. 

സംഭവ ദിവസം 12.30 ന് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ചുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ 200 ലധികം പ്രവര്‍ത്തകരെത്തിയപ്പോള്‍ തടയാനുണ്ടായിരുന്നത് കല്‍പ്പറ്റ ഡിവൈഎസ്പിയും 25 പൊലിസുകാരും മാത്രമായിരുന്നു. എസ്എച്ച്ഒ അവധിയിലുമായിരുന്നെന്ന് എഡിജിപി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബാരിക്കേഡ് വച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞില്ല. വാഴയുമായി അകത്തു കയറാനുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നീക്കം അറിഞ്ഞിട്ടും നടപടിയുണ്ടായില്ല. പ്രവര്‍ത്തകര്‍ ഓഫീസുള്ളില്‍ കയറിയിട്ടും പൊലീസ് നടപടിയുണ്ടായത് ഏറെ വൈകിയാണെന്നും എഡിജിപി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സസ്‌പെന്‍ഷനിലായ കല്‍പ്പറ്റ ഡിവൈഎസ്പിക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്.

Related News