ജനാധിപത്യം മതേതരത്വം എന്നിവ പേരിനു മാത്രം; അതാണ് 75 വർഷമായി പിന്തുടരുന്നത്: ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശവുമായി സജി ചെറിയാന്‍

  • 05/07/2022



തിരുവനന്തപുരം; ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടനയെന്ന് മന്ത്രി. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘാന സംരക്ഷണം നൽകുന്നില്ല. കോടതികളെയും മന്ത്രി വിമർശിച്ചു. 

"ഏതോ ബ്രിട്ടീഷുകാരൻ പറഞ്ഞുകൊടുത്തത് ഇന്ത്യക്കാരൻ എഴുതി വച്ചിരിക്കുകയാണ്. അതാണ് 75 വർഷമായി പിന്തുടരുന്നത്. ജനാധിപത്യം മതേതരത്വം എന്നിവ പേരിനു മാത്രം എഴുതിവച്ചിട്ടുണ്ടെന്നും സജി ചെറിയാൻ. പത്തനംതിട്ട മല്ലപ്പള്ളിയിൽ  സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു മന്ത്രിയുടെ വിമർശനം.

Related News