ഐ.എം.എയെ രൂക്ഷമായി വിമര്‍ശിച്ച് എ.കെ ബാലന്‍

  • 05/07/2022

പാലക്കാട് : പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവത്തില്‍ ഐ എം എ സ്വീകരിച്ച നിലപാടിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി എ കെ ബാലന്‍.  അമ്മയും കുഞ്ഞും മരിച്ചത് ചികില്‍സ പിഴവ് കൊണ്ടാണോ അല്ലയോ എന്ന് പൂര്‍ണമായും വ്യക്തമാകാതെ ഐ എം എ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ പാടില്ലായിരുന്നു. അന്വേഷണം നടക്കുന്നതിന് മുന്‍പേ എങ്ങനെയാണ് ചികിത്സാ പിഴവില്ലെന്ന് പറയുകയെന്നും എ കെ ബാലന്‍ ചോദിച്ചു.

മരിച്ച ഐശ്വര്യയുടെ കുടുംബം പറയുന്നത് ശരിയെങ്കില്‍ തങ്കം ഹോസ്പിറ്റലില്‍ ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് എ. കെ. ബാലന്‍ പറഞ്ഞു. തങ്കം ആശുപത്രിയില്‍ നിന്ന് ആരും ഉള്‍പ്പെടാത്ത ഒരു വിദഗ്ധ സമിതി ഇത് പരിശോധിക്കട്ടെ.നടപടിക്രമങ്ങള്‍ വേഗത്തില്‍ തുടങ്ങണം എന്നും എ. കെ. ബാലന്‍ പറഞ്ഞു. ഐശ്വര്യയുടെ വീട് എ കെ ബാലന്‍ സന്ദര്‍ശിച്ചു.

Related News