യാത്രക്കിടെ ബീഡി വാങ്ങി നല്‍കിയില്ല; സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്ന പ്രതി സ്വയം തല അടിച്ചുപൊട്ടിച്ചു

  • 05/07/2022

തിരുവനന്തപുരം:  ബീഡി വാങ്ങി നല്‍കാത്തതിന് സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്ന വിചാരണ തടവുകാരൻ സ്വയം തല അടിച്ചുപൊട്ടിച്ചു. ജയിലിലേക്ക് പോകുന്ന വഴിക്കാണ് പ്രതിയായ ലിനുവിന് ഒരു ബീഡി വലിക്കണമെന്ന് ആഗ്രഹം ഉണ്ടായത്. 

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അബ്കാരി കേസ് പ്രതിയായ പാലോട് സ്വദേശി ലിനുവിനെ കോടതിയിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുന്ന വഴിയാണ് ബീഡി വേണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടത്. ഇതിന് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഇതോടെ പുനലൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിൽ എത്തിയപ്പോൾ ആദ്യം ബഹളം വച്ചു.  

പിന്നെ നിലത്ത് കിടന്നു പ്രതിഷേധിച്ചു. ഇയാളെ എണീപ്പിക്കാൻ പോലീസ് ശ്രമിച്ചതോടെയാണ് കൈ വിലങ്ങ് ഉപയോഗിച്ച് സ്വയം തലക്കടിച്ചത്. പരിക്കേറ്റ യുവാവിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പിന്നീട് പുനലൂർ പോലീസിന്റെ ജീപ്പിലാണ് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

Related News