സഹപാഠികള്‍ക്ക് സന്ദേശം അയച്ച ശേഷം എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

  • 05/07/2022

തുറയൂര്‍: സഹപാഠികള്‍ക്ക് മരണത്തെ കുറിച്ചുള്ള സന്ദേശം അയച്ച ശേഷം എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ജീവനൊടുക്കി. മണിയൂര്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനി തുറയൂര്‍ എളാച്ചിക്കണ്ടി നൈസയെ (19) ആണ് മരിച്ചത്. വീടിനകത്ത് തൂങ്ങിമരിച്ച നിലയിലാണ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്. 

തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. കോളേജില്‍നിന്ന് അസുഖമാണെന്ന് പറഞ്ഞാണ് നൈസ വീട്ടിലെത്തിയത്. കോളേജ് യൂണിഫോമിലാണ് ജീവനൊടുക്കിയത്. ഫോണ്‍സന്ദേശം കിട്ടിയ ഉടനെ സുഹൃത്തുക്കള്‍ വീട്ടിലേക്കു വന്നെങ്കിലും അപ്പോഴേക്കും തൂങ്ങിയ നിലയിലായിരുന്നു. വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. അച്ഛന്‍: സജി. അമ്മ: ഇന്ദുലേഖ. സഹോദരി: നേഹ.

Related News