'പശ വെച്ചാണോ റോഡുകള്‍ ഒട്ടിക്കുന്നത്'?: രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

  • 07/07/2022

കൊച്ചി: നഗരത്തിലെ റോഡുകള്‍ തകര്‍ന്നതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. റോഡുകള്‍ തകര്‍ന്നതില്‍ കൊച്ചി കോര്‍പ്പറേഷനും പൊതുമരാമത്ത് വകുപ്പും ഉത്തരവാദികളാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പശവെച്ചാണോ റോഡുകള്‍ ഒട്ടിക്കുന്നതെന്ന് ഹൈക്കോടതി പരിഹസിക്കുകയും ചെയ്തു.

നഗരത്തിലെ നടപ്പാതകള്‍ തകര്‍ന്നുകിടക്കുന്നതിലും കോടതി വിമര്‍ശനമുന്നയിച്ചു. കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പ്പെട്ടാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. കൊച്ചി കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇത്തരത്തില്‍ രൂക്ഷവിമര്‍ശനം നടത്തിയത്.പ്രാഥമികമായ ഉത്തരവാദിത്വം എഞ്ചിനീയര്‍മാര്‍ക്കാണെന്നും അവരെ വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. നഗരത്തിലെ പ്രധാനപ്പെട്ട പല റോഡുകളും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ടാര്‍ ചെയ്ത് അധികം വൈകാതെ റോഡുകള്‍ പൊളിയുന്നു. പശവെച്ചാണോ റോഡുകള്‍ ഒട്ടിച്ചിരിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.




Related News