അഭിഭാഷക വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റില്‍

  • 08/07/2022

പത്തനംതിട്ട: അഭിഭാഷക വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിയിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റില്‍. ആറന്മുള നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അറസ്റ്റിൽ കുമ്പഴ സ്വദേശി അഭിജിത്ത് സോമനാണ് അറസ്റ്റിലായത്. 

 ഇന്ന് രാവിലെയാണ് കേസില്‍ ഇന്നലെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്ത അഭിജിത്ത് സോമന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലെ സ്വകാര്യ ലോ കോളേജിൽ പെൺകുട്ടിയുടെ സഹപാഠിയാണ് നിയമ വിദ്യാർത്ഥി കൂടിയായി യൂത്ത് കോൺഗ്രസ് നേതാവ്. ഇയാൾ പെൺകുട്ടിയുടെ കയ്യിൽ നിന്ന് പണം തട്ടിയെടുത്തതായും പരാതിയുണ്ട്. 

പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് പെൺകുട്ടി കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കഴിഞ്ഞദിവസമാണ് കടമ്മനിട്ടയിലെ സ്വകാര്യ ലോ കോളജിലെ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റലില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

 വീട്ടിലേക്ക് പോകുന്നവഴി മൂന്ന് തവണ തന്നെ അഭിജിത്ത് പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. വിവാഹ വാഗ്ദാനം നല്‍കി ഹോട്ടലില്‍ മുറിയെടുത്താണ് പീഡിപ്പിച്ചതെന്ന് വിദ്യാര്‍ഥിനി മൊഴി നല്‍കിയതായി പോലീസ് പറയുന്നു. 

കേസെടുത്തതിന് പിന്നാലെ അഭിജിത്ത് സോമനെതിരെ യൂത്ത് കോൺഗ്രസ് നടപടിയെടുത്തു. യൂത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അഭിജിത്തിനെ നീക്കി. പ്രാഥമികാംഗത്വത്തിൽ നിന്നുൾപ്പെടെ പുറത്താക്കിയതായി യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറി എം.എം.പി.ഹസ്സൻ അറിയിച്ചു. 
 

Related News