വനത്തിനുള്ളിൽ അതിക്രമിച്ച് കയറി കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തി; യൂട്യൂബര്‍ക്കെതിരെ കേസ്

  • 09/07/2022

കൊല്ലം: വനത്തിനുള്ളിൽ അതിക്രമിച്ച് കയറിയതിന് യൂട്യൂബര്‍ക്കെതിരെ കേസ്. കാട്ടില്‍ കയറി കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തിയതിനാണ് കേസെടുത്തത്. റിസർവ് വനത്തിനുള്ളിൽ അതിക്രമിച്ച് കയറിയാണ് കിളിമാനൂർ സ്വദേശി അമല അനു ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. 

വനം വകുപ്പ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. വനത്തിൽ അതിക്രമിച്ചു കയറി കാട്ടാനാകളെ പ്രകോപിപ്പിച്ചു വീഡിയോ ചിത്രീകരിച്ചതിനാണ് യൂടൂബർക്കെതിരെ കേസ് എടുത്തത്. ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ യൂടൂബറെ കാട്ടാന ഓടിച്ചിരുന്നു.  8 മാസം മുമ്പ് മാമ്പഴത്തറ വനമേഖലയിലാണ് വീഡിയോ ചിത്രീകരിച്ചത്. യൂട്യൂബറെ കാട്ടാന ഓടിക്കുന്ന വീഡിയോ വൈറലായതോടെയാണ് വനം വകുപ്പ് കേസെടുത്തത്.

കാട്ടിൽ അതിക്രമിച്ച് കയറിയത്, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തി എന്നിങ്ങനെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് വ്‌ലോഗര്‍ക്കെതിരെ കേസ്. യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോ പരിശോധിച്ചതിന് പിന്നാലെയാണ് വനം വകുപ്പിന്റെ നേതൃത്വത്തിൽ കേസെടുത്തത്.

Related News