ഇരുപതോളം പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ; ജനങ്ങൾ ആശങ്കയില്‍

  • 09/07/2022

മലപ്പുറം: നിലമ്പൂരിൽ ഇരുപതോളം പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥീരികരിച്ചു. ഇതോടെ ജനങ്ങൾ ആശങ്കയിലായി. നാട്ടുകാരെ കടിച്ച നായ നിരീക്ഷണത്തിലിരിക്കെ ചത്തിരുന്നു. ഇതിന് പിന്നാലെ തൃശൂർ മണ്ണുത്തി കോളേജ് ഓഫ് വെറ്ററിനറി ആന്റ് ആനിമൽ സയൻസിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. 

ആളുകൾക്ക് പുറമെ മൃഗങ്ങളെയും ഈ നായ കടിച്ചിട്ടുണ്ട്. ദിവസങ്ങളോളം പരാക്രമം തുടർന്ന നായയെ ഇ ആർ എഫ് ടീം പിടികൂടിയിരുന്നു. മൃഗസംരക്ഷണ വകുപ്പിന്‍റെ നിരീക്ഷണത്തിലിരിക്കെയാണ് നായ ചത്തത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായാണ് നായ നിലമ്പൂരിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇരുപതോളം ആളുകളെയും നിരവധി മൃഗങ്ങളെയും  കടിച്ചത്. 

ഒരു ദിവസത്തെ സാഹസിക ശ്രമത്തിനൊടുവിലാണ് ഇ ആർ എഫ് ടീം നായയെ പിടികൂടിയത്. നായയുമായി സമ്പർക്കം പുലർത്തിയ മുഴുവൻ നായകളെയും കണ്ടെത്തി പിടിച്ച് വാക്സിനേഷൻ നൽകുമെന്ന് നഗരസഭാ അധ്യക്ഷൻ അറിയിച്ചു.

Related News