മതസൗഹാര്‍ദം ചോദ്യം ചെയ്യപ്പെടുന്നതതിനെതിരെ ജാഗ്രത പാലിക്കണമെന്ന് പാളയം ഇമാം

  • 10/07/2022

തിരുവനന്തപുരം: പ്രവാചക നിന്ദക്കെതിരെയും മതസൗഹാര്‍ദ്ദം ചോദ്യം ചെയ്യപ്പെടുന്നതിനെതിരെയും ജാഗ്രത പാലിക്കണമെന്ന് പാളയം ഇമാം ഡോ. വി.പി.സുഹൈബ് മൌലവി. ഉത്തരവാദിത്തപ്പെട്ടവര്‍ പ്രവാചക നിന്ദ നടത്തിയത് മത സൗഹാര്‍ദ്ദത്തെ ചോദ്യം ചെയ്തു. ഇത് ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സര്‍ക്കാറും നീതിപീഠങ്ങളും ജാഗ്രത പാലിക്കണം. പ്രവാചക നിന്ദ നടത്തുന്നവരുടെ ലക്ഷ്യം പ്രകോപനം ആണ്. അതില്‍ വശംവദരാകരുതെന്നും അദ്ദേഹം സൂചിപ്പിച്ചു. 

രാജ്യത്ത് ഇരട്ടനീതി നടക്കുന്നു എന്ന് എല്ലാവരും പറയുമ്പോള്‍ പടച്ചവനില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോകണം. പ്രതികാരമല്ല. ഉന്നതമായ സഹനത്തിന്റെ പ്രവാചക സ്‌നേഹമാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. രാജ്യത്ത് മുസ്ലിങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന കാലമാണിതെന്നും പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൌലവി പറഞ്ഞു. ഗ്യാന്‍ വ്യാപി മസ്ജിദ് പള്ളിയായും കാശി വിശ്വനാഥ ക്ഷേത്രം അമ്പലമായും നിലകൊള്ളണം.നമ്മുടെ നാടിന് ഉന്നതമായ മതസൗഹാര്‍ദ പാരമ്പര്യം ഉണ്ട്. മഹാന്മാര്‍ ഏത് മതത്തില്‍പ്പെട്ടവര്‍ ആയാലും ബഹുമാനിക്കപ്പെടണം . നിന്ദിക്കരുത്. അപ്പോഴാണ് ബഹുസ്വരത ഉണ്ടാവുന്നതെന്നും പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൌലവി പറഞ്ഞു.വിശ്വാസികള്‍ അനവന്റെ നാടിന് വേണ്ടി പ്രാര്‍ഥിക്കണം. നമ്മള്‍ ഇന്ത്യാ രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം. പൗരത്വം പോലും ചോദ്യം ചെയ്യപ്പെടുന്നു എന്ന് കേള്‍ക്കുമ്പോള്‍ ക്ഷമകെട്ട് പ്രതികരിക്കരുത്.ക്ഷമയോടുകൂടി പ്രാര്‍ഥിക്കണമെന്നും പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൌലവി പറഞ്ഞു. പെരുന്നാള്‍ സന്ദേശം നല്‍കുകയായിരുന്നു പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൌലവി.

Related News