കുവൈത്ത് സിറ്റി : രാജ്യത്തെ തന്നെ ഏറ്റവും വലിയ ആശുപത്രി സമുച്ചയമായ ശൈഖ് ജാബര്‍ ആശുപത്രിയിലെ ചികത്സ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതായും കൊറോണ വൈറസ് അണുബാധയുമായി ബന്ധപ്പെട്ട് ചികത്സക്കായി വിദേശികള്‍ സര്‍ക്കാര്‍ നിശ്ചയിച്ച മറ്റ് ആശുപതികളില്‍ പോകണമെന്നും മുബാറക് അൽ കബീർ ഹെൽത്ത് ഡിസ്ട്രിക്ട് ഡയറക്ടർ ഡോ: സൌദ് അൽ ദാര പറഞ്ഞു. കൊറോണ വൈറസ് ബാധിച്ച വിദേശിക്ക് ജാബർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചുവെന്ന വാര്‍ത്തയെകുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് ബാധിതരായ വിദേശി രോഗികളെ കൊറോണ ഭീഷണിയുടെ തുടക്കത്തില്‍ ജാബിര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മാനുഷിക വശങ്ങള്‍ പരിഗണിച്ചാണ് വിദേശി രോഗികള്‍ക്ക് ആവശ്യമായ വൈദ്യസഹായം നേരത്തെ ജാബിര്‍ ഹോസ്പിറ്റലില്‍ നല്‍കിയത്. വിദേശികള്‍ക്കും സ്വദേശികള്‍ക്കും ആവശ്യമായ രീതിയിലുള്ള മെഡിക്കല്‍ സൌകര്യങ്ങള്‍ രാജ്യത്ത് ക്രമീകരിച്ചിട്ടുണ്ട്. നിലവില്‍ ജാബിര്‍ ആശുപത്രിയില്‍ കോവിഡ് ബാധിച്ച ഒരു വിദേശി ചികത്സയിലുണ്ടെന്നും സൌദ് അൽ ദാര പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?