ശ്രീലേഖയുടെ വാദം തള്ളി ഫോട്ടോഗ്രാഫര്‍; പള്‍സര്‍ സുനിയും ദിലീപും നില്‍ക്കുന്ന ഫോട്ടോ ഒറിജിനല്‍ തന്നെയെന്ന്

  • 11/07/2022

കൊച്ചി: പള്‍സര്‍ സുനിയും ദിലീപും ഒന്നിച്ചുള്ള ചിത്രം മോര്‍ഫ് ചെയ്തതെന്ന ആര്‍ ശ്രീലേഖയുടെ വാദം തെറ്റെന്ന് ഫോട്ടോ എടുത്ത ബിദില്‍. സുനിയും ദിലീപും ഒന്നിച്ചുള്ള ഫോട്ടോയില്‍ കൃത്രിമം നടന്നിട്ടില്ലെന്നാണ് ഫോട്ടോഗ്രാഫര്‍ പറയുന്നത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് തന്റെ ഫോണില്‍ എടുത്ത സെല്‍ഫിയാണിതെന്നും ഫോട്ടോയില്‍ എഡിറ്റ് വരുത്തിയിട്ടില്ലെന്നും ബിദില്‍ പറഞ്ഞു. 

ഫോട്ടോയും ഫോട്ടോ പകര്‍ത്തിയ ചിത്രവും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ബിദില്‍ വിശദീകരിച്ചു.നടിയെ ആക്രമിച്ച കേസ് നിര്‍ണ്ണായക ഘട്ടത്തില്‍ എത്തി നില്‍ക്കെയാണ് ആര്‍ ശ്രീലേഖ ദിലീപിന് ക്ലീന്‍ ചിറ്റ് നല്‍കി പൊലീസിനെ പൂര്‍ണ്ണമായും തള്ളിയത്. ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജം ആണ്. ഇരുവരും ഒരേ ടവര്‍ ലൊക്കേഷനില്‍ വന്നിരുന്നു എന്നത് വിശ്വാസ്യ യോഗ്യമല്ലെന്നുമാണ് ശ്രീലേഖ പറഞ്ഞത്.ദിലീപിനെ ശ്രീലേഖ എന്തിന് നിരപരാധിയാക്കുന്നു? നടി കേസിലെ വസ്തുതകളെ വളച്ചൊടിയ്ക്കുന്നതായി വിമര്‍ശനംനടിയെ ആക്രമിച്ച കേസില്‍ ആര്‍ ശ്രീലേഖയുടെ അവകാശവാദങ്ങള്‍ പലതും പ്രോസിക്യൂഷന്‍ കേസുമായി ഒത്തുപോകുന്നതല്ല. അര്‍ധ സത്യങ്ങളോ അസത്യങ്ങളോ ആണ് ഇവയെന്നാണ് നിരീക്ഷണം. കോടതി അന്തിമവിധി പറയും മുമ്പ് വിചാരണയിലിരിക്കുന്ന കേസില്‍ ശ്രീലേഖ നിഗമനത്തിലെത്തിയതാണ് ചോദ്യം ചെയ്യപ്പെടുന്നതും.

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിനെ നിരപരാധിയെന്ന് മുദ്രകുത്തി ആര്‍ ശ്രീലേഖ നടത്തിയ പരാമര്‍ശങ്ങളുടെ യുക്തി കൂടിയാണ് ഈ ഘട്ടത്തില്‍ ചോദ്യം ചെയ്യപ്പെടുന്നത്. ജയിലില്‍ നിന്ന് പള്‍സര്‍ സുനി പറഞ്ഞിട്ടാണ് വിപിന്‍ ലാല്‍ കത്തെഴുതിയതെന്ന് സഹതടവുകാരടക്കം മൊഴി നല്‍കിയിരുന്നു. എന്നാല്‍ മറ്റാരുടെയോ നിര്‍ദേശപ്രകാരം ജയിലിന് പുറത്ത് വച്ച് വിപിന്‍ ലാല്‍ കത്തെഴുതിയെന്നാണ് ശ്രീലേഖ തന്റെ യൂട്യൂബ് വീഡിയോയിലൂടെ വാദിക്കുന്നത്. എന്നാല്‍ ജയിലിലെ സെല്ലില്‍ കിടന്ന് വിപിന്‍ ലാലിനെക്കൊണ്ട് പള്‍സര്‍ സുനി കത്തെഴുതിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ കത്തിലെ കൈയ്യക്ഷരം തന്റേതാണെന്ന് വിപിന്‍ ലാലും സമ്മതിച്ചിട്ടുണ്ട്.


Related News