'അവള്‍ക്കൊപ്പം തന്നെ, അവള്‍ക്കൊപ്പം ഒരുപാട് പേര്‍ ഉണ്ട്'; നടി ആക്രമിക്കപ്പെട്ട കേസില്‍ പൃത്ഥ്വീരാജ്

  • 11/07/2022

തിരുവനന്തപുരം: അതിജീവിത തന്റെ സുഹൃത്താണെന്ന് പൃഥ്വിരാജ്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ആ വിഷയത്തില്‍ എന്താണ് സംഭവിച്ചത് എന്നതില്‍ ഫസ്റ്റ് പേഴ്സണ്‍ ഇന്‍ഫര്‍മേഷന്‍ ഉണ്ട്. അതുകൊണ്ട് ഉറപ്പായും എനിക്ക് പറയാന്‍ സാധിക്കും അവള്‍ക്കൊപ്പം എന്ന്. ഞാന്‍ മാത്രമല്ല ഒരുപാട് പേര്‍' - പൃഥ്വി പറഞ്ഞു.

ഇടവേള ബാബു താരസംഘടനയെ ക്ലബ്ബായി ഉപമിച്ചതിനേക്കുറിച്ച് ചോദിച്ചപ്പോള്‍ അമ്മയുടെ രജിസ്‌ട്രേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റായിട്ടാണെന്നാണ് തന്റെ അറിവെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. അതുമാറ്റുമ്പോള്‍ അക്കാര്യത്തില്‍ മറുപടി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.നടന്‍ വിജയ് ബാബു അമ്മയുടെ യോഗത്തില്‍ പങ്കെടുത്തതില്‍ അഭിപ്രായം പറയാനില്ല. ആ യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നില്ല. അങ്ങനെയുള്ള കാര്യത്തില്‍ ആധികാരികമായി പറയാന്‍ സംഘടനയുടെ പ്രവര്‍ത്തന രീതികളില്‍ തനിക്ക് അറിവില്ല. 

വിജയ് ബാബു ആരോപണ വിധേയനായ കേസിനേപ്പറ്റി തനിക്ക് വ്യക്തമായ അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.മാധ്യമങ്ങളില്‍ വന്ന വിവരങ്ങള്‍ മാത്രമേ അക്കാര്യത്തില്‍ എനിക്കുമുള്ളു. അതിന്റെ അടിസ്ഥാനത്തില്‍ ഒരു പരാമര്‍ശം നടത്താന്‍ ഞാന്‍ തയ്യാറല്ല.- പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

Related News