ഗോള്‍വാര്‍ക്കറെ കുറിച്ചുള്ള പരാമര്‍ശത്തില്‍ വി.ഡി സതീശന് കോടതി നോട്ടീസ്

  • 11/07/2022

തിരുവനന്തപുരം: എം എസ് ഗോള്‍വാള്‍ക്കര്‍ക്കെതിരായ പ്രസ്താവനയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് കണ്ണൂര്‍ പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയുടെ നോട്ടീസ്. ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാന്റെ പ്രസംഗത്തെ ഗോള്‍വാള്‍ക്കറുമായി താരതമ്യപ്പെടുത്തിയെന്നാണ് പരാതി. 

അടുത്ത മാസം 12 ന് ഹാജരാകണം. ആര്‍ എസ് എസിന്റെ പ്രാന്ത സംഘ ചാലക് കെ.കെ. ബാലറാമാണ് കേസ് ഫയല്‍ ചെയ്തത്. പ്രസ്താവന പിന്‍വലിക്കില്ലെന്ന് നേരത്തെ വി.ഡി.സതീശന്‍ വ്യക്തമാക്കിയിരുന്നു

Related News