ആര്‍. ശ്രീലേഖക്കെതിരെ എസ്.പിക്ക് പരാതി

  • 11/07/2022

കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡി.ജി.പി ശ്രീലേഖ ഐ.പി.എസ് നടത്തിയ ആരോപണത്തില്‍ പരാതി. മനുഷ്യാവകാശ പ്രവര്‍ത്തക പ്രഫ.കുസുമം ജോസഫാണ് ഇതുസംബന്ധിച്ച് തൃശൂര്‍ റൂറല്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

പള്‍സര്‍ സുനി ബ്ലാക്ക് മെയില്‍ ചെയ്ത് പീഡിപ്പിച്ചത് അറിയാമെന്ന് പറഞ്ഞ ശ്രീലേഖക്ക് ക്രിമിനല്‍ കുറ്റകൃത്യത്തെപ്പറ്റി അറിവുണ്ടായിരുന്നിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് കുസുമം ജോസഫ് പരാതിയില്‍ ചോദിക്കുന്നു. പള്‍സര്‍ സുനിക്കെതിരെ കേസെടുത്തിരുന്നെങ്കില്‍ പല കുറ്റകൃത്യങ്ങളും തടയാമായിരുന്നുവെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. കേസെടുക്കാത്തത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഗുരുതരമായ തെറ്റാണെന്നും കുസുമം ജോസഫ് പരാതിയില്‍ വ്യക്തമാക്കി.


കേരളത്തിലെ വനിതാ ഐ.പി.എസ് ഓഫീസറും ജയില്‍ ഡി.ജി.പിയും ആയിരുന്ന ശ്രീലേഖ ഐ.പി.എസ്
സ്വന്തം യൂട്യൂബ് ചാനലിലൂടെ ഒരു വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്.
സിനിമാ മേഖലയിലെ നിരവധി സ്ത്രീകളെ പള്‍സര്‍ സുനി ലൈംഗിക പീഡനം നടത്തി ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയിട്ടുണ്ട് എന്ന് ആക്രമിക്കപ്പെട്ട നടികള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അതിനെപ്പറ്റി കൃത്യമായി കാര്യങ്ങള്‍ അറിയാം എന്നുമാണ് അവര്‍ പറഞ്ഞത്. ക്രിമിനല്‍ കുറ്റകൃത്യത്തെക്കുറിച്ച് കൃത്യമായ അറിവ് ലഭിച്ചിട്ടും ഉന്നത പോലീസ് ഉദ്യോഗസ്ഥയായ ശ്രീലേഖ ഐ.പി.എസ് കുറ്റവാളിക്കെതിരെ കേസ് എടുത്ത് നടപടികള്‍ സ്വീകരിക്കാതെ ഔദ്യോഗിക കൃത്യനിര്‍വണത്തില്‍ വീഴ്ച വരുത്തി പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.

Related News