മുഖ്യമന്ത്രിക്ക് മറുപടിയുമായി കേന്ദ്രവിദേശാകര്യ മന്ത്രി

  • 12/07/2022

തിരുവനന്തപുരം: തന്റെ തിരുവനന്തപുരം സന്ദര്‍ശനത്തെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. രാജ്യത്തിന്റെ പ്രാദേശികമായ പ്രത്യേകതകളെ മനസിലാക്കുക എന്നത് തന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമായിരുന്നു. ബിജെപി നേതാവ് എന്ന നിലയില്‍ കൂടിയാണ് ഈ സന്ദര്‍ശനമെന്നും അദ്ദേഹം പറഞ്ഞു. 

തന്റേയും മുഖ്യമന്ത്രിയുടേയും ലക്ഷ്യങ്ങള്‍ വ്യത്യസ്തമാകാമെങ്കിലും രാഷ്ട്രീയത്തിന് മുകളില്‍ വികസനത്തെ കാണരുതെന്ന് അദ്ദേഹം പറഞ്ഞു. വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ -വ്യക്തമായ കാരണങ്ങളോടെയാണ് തിരുവനന്തപുരത്തേക്കുള്ള തന്റെ സന്ദര്‍ശനം. രാജ്യത്തിന്റെ പ്രാദേശികമായ പ്രത്യേകതകളെ മനസ്സിലാക്കുക എന്നതാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യമായിരുന്നു. ബിജെപി നേതാവ് എന്ന നിലയില്‍ കൂടിയാണ് ഈ സന്ദര്‍ശനം. എന്റേയും മുഖ്യമന്ത്രിയുടേയും ലക്ഷ്യങ്ങള്‍ വ്യത്യസ്തമാകാം. എന്നാല്‍ രാഷ്ട്രീയത്തിന് മുകളില്‍ ആരും വികസനത്തെ കാണരുത്. ആളുകള്‍ ഇതിന്റെ പേരില്‍ അരക്ഷിതരാകരുത്. വികസനം എന്ന് ഞങ്ങള്‍ വിളിക്കുന്നതിനെ അവര്‍ക്ക് രാഷ്ട്രീയം എന്ന് വിളിക്കാംസ്വര്‍ണക്കടത്ത് കേസ്‌കോടതിയില്‍ ഉള്ള വിഷയമായതിനാല്‍ അതില്‍ മറ്റു കാര്യങ്ങളൊന്നും പറയാനാവില്ല. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണ് നടപടികള്‍ ഉണ്ടാകേണ്ട സമയത്ത് അതുണ്ടാകും. സ്വര്‍ണക്കടത്തില്‍ വൈകാതെ സത്യം പുറത്ത് വരും. അന്വേഷണ ഏജന്‍സികളില്‍ വിശ്വസിക്കുന്നു. ശ്രീലങ്കന്‍ വിഷയത്തില്‍ അവിടുത്തെ ജനങ്ങള്‍ക്കുള്ള പിന്തുണ ഇന്ത്യ തുടരും. അവിടുത്തെ സംഭവവികാസങ്ങള്‍ വിദേശകാര്യമന്ത്രാലയം വിലയിരുത്തുകയാണ്. സാമ്പത്തിക വിഷയങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. പാശ്ചാത്യ, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മോദി സര്‍ക്കാരുമായി നല്ല ബന്ധമാണുള്ളത്. അവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരില്‍ വിശ്വാസം ഉണ്ട്.

Related News