സംസ്ഥാനത്ത് മൂന്ന് വാഹനാപകടങ്ങളിലായി ആറ് പേര്‍ മരിച്ചു

  • 13/07/2022

പാലക്കാട്: സംസ്ഥാനത്ത് മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളിലായി 6 മരണം. പത്തനംതിട്ടയിലും പാലക്കാടും ഈരാറ്റുപേട്ടയിലുമായാണ് 6 പേര്‍ മരിച്ചത്. അടൂര്‍ എനാത്ത് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മടവൂര്‍ സ്വദേശി രാജശേഖര ഭട്ടത്തിരി, ഭാര്യ ശോഭ, മകന്‍ നിഖില്‍ രാജ് എന്നിവരാണ് മരിച്ചത്. രാജശേഖര ഭട്ടത്തിരിയും ശോഭയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലല്‍ പ്രവേശിപ്പിച്ച നിഖില്‍ രാജ് പിന്നീടാണ് മരിച്ചത്. 

രാവിലെ 6.20ന് ആണ് അപകടം ഉണ്ടായത്.ഏനാത്ത് വാഹനാപകടം: മരണസംഖ്യ മൂന്നായി, മരണപ്പെട്ട ദമ്പതികളുടെ മകനും മരിച്ചു പാലക്കാട് കല്ലടിക്കോട് രാവിലെയുണ്ടായ വാഹനാപകടത്തിലും രണ്ട് പേര്‍ മരിച്ചു. ബൈക്കും ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികരാണ് മരിച്ചത്. മണ്ണാര്‍ക്കാട് സ്വദേശി ജോസ്, പയ്യനെടം സ്വദേശി രാജീവ് കുമാര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഒരാള്‍ സംഭവ സ്ഥലത്തും മറ്റൊരാള്‍ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. 

രാവിലെ ഏഴരയോടെയായിരുന്നു അപകടം. ബൈക്കില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ലോറി സമീപത്തെ പൊലീസ് സ്റ്റേഷന്റെ മതിലും തകര്‍ത്തു.ഈരാറ്റുപേട്ടയ്ക്കടുത്തുണ്ടായ അപകടത്തില്‍ ഇടമറുക് സ്വദേശി റിന്‍സ് (40) ആണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസും ഗ്യാസ് കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ഈരാറ്റുപേട്ട-തൊടുപുഴ റോഡില്‍ കളത്തൂക്കടവിന് സമീപമാണ് അപകടം ഉണ്ടായത്.

Related News