കേന്ദ്രമന്ത്രിമാര്‍ ഫോട്ടോയെടുത്ത് പോകുമ്പോള്‍ റോഡിലെ കുഴികളും എണ്ണണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

  • 13/07/2022

തിരുവനന്തപുരം: ഉദ്ഘാടനം ഉറപ്പായ പദ്ധതികള്‍ക്ക് അടുത്ത് നിന്ന് ഫോട്ടോ എടുത്താല്‍ മാത്രം പോരാ, കേന്ദ്ര മന്ത്രിമാര്‍ ദേശീയ പാതയിലെ കുഴികളും എണ്ണണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ സംബന്ധിച്ച് നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് മുഹമ്മദ് റിയാസ്  കേന്ദ്ര മന്ത്രിമാരെ വിമര്‍ശിച്ചത്.


ദേശീയപാതാ അതോറിറ്റിയുടെ കീഴിലുള്ള റോഡുകളുടെ പരിപാലനം അവര്‍ക്കുതന്നെയാണ്. കുറെക്കൂടി ജാ?ഗ്രതയോടെ അവര്‍ ഇടപെടണം. കേന്ദ്രമന്ത്രിമാരോടു ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ദേശീയ പാതാ അതോറിറ്റിക്കു കീഴിലുള്ള റോഡുകളില്‍ ഒരുപാട് കുഴികളുണ്ട്. നമ്മുടെ സംസ്ഥാനത്ത് ജനിച്ച്, കളിച്ചുവളര്‍ന്ന്, മറ്റൊരു സംസ്ഥാനത്തു നിന്ന് രാജ്യസഭാ അംം?ഗമായ ഒരു കേന്ദ്രമന്ത്രിയുണ്ട്. ഒട്ടുമിക്ക ദിവസങ്ങളിലും അദ്ദേഹം പത്രസമ്മേളനങ്ങളിലുണ്ട്. അദ്ദേഹം നടത്തുന്ന പത്രസമ്മേളനത്തൈക്കാള്‍ കുഴി കേരളത്തിലുണ്ട്. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അദ്ദേഹം പരിഹരിക്കാന്‍ ഇടപെട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ പരോക്ഷമായി വിമര്‍ശിച്ച് മുഹമ്മദ് റിയാസ് പറഞ്ഞു.

ദേശീയ പാത സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തിയ വിദേശകാര്യ മന്ത്രി ജയശങ്കറെയും റിയാസ് വിമര്‍ശിച്ചു. ഒരുപാട് കേന്ദ്രമന്ത്രിമാര്‍ സംസ്ഥാനത്ത് വരുന്നുണ്ട്. അവര്‍ ഉദ്ഘാടനം ഉറപ്പായ പദ്ധതികള്‍ ഫോട്ടോ എടുത്തു പോകുന്നുമുണ്ട്. അത്തരം കേന്ദ്രമന്തിമാരും ദേശീയപാതാ അതോറിറ്റിക്കു കീഴിലെ റോഡുകളുടെ കുഴി എണ്ണാനും കുഴി അടയ്ക്കാനും ഇതുപോലെ ശ്രദ്ധിക്കണമെന്ന് റിയാസ് കൂട്ടിച്ചേര്‍ത്തു.
റിയാസിന്റെ വിമര്‍ശനങ്ങള്‍ക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. പ്രകോപിപ്പിക്കുന്ന രീതിയില്‍ മന്ത്രി പറഞ്ഞത് ശരിയായില്ല. ദേശീയ പാതാ വികസനത്തിന് പ്രതിപക്ഷം പൂര്‍ണമായി സഹകരിക്കുന്നു. സമയബന്ധിതമായി വികസനം പൂര്‍ത്തിയാക്കാനുള്ള ഏകോപനവും സംവിധാനവും വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Related News