വഴിത്തർക്കം പരിഹരിക്കാനെത്തിയ മുസ്ലീം ലീഗ് വാർഡ് മെമ്പർ മുണ്ടുപൊക്കി കാണിച്ചു

  • 14/07/2022

തൃശ്ശൂർ: വഴിത്തർക്കം പരിഹരിക്കാനെത്തിയ മുസ്ലീം ലീഗ് വാർഡ് മെമ്പർ മുണ്ടു പൊക്കി കാണിച്ചു. ചാവക്കാട് 19-ാം വാർഡ് മെമ്പർ ഫൈസൽ കാനാം പുള്ളിയാണ് വഴിത്തർക്കം പരിഹരിക്കുന്നതിനിടെ മുണ്ട് പൊക്കി കാണിച്ചത്. സ്ത്രീകളും കുട്ടികളും നിൽക്കുന്നിടത്ത് നില്‍ക്കുന്നിടത്താണ് സംഭവം ഉണ്ടായത്.

സ്വകാര്യ വ്യക്തികൾ തമ്മിലുള്ള വഴിത്തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു കൗൺസിലർ. ഇതിനിടയിലാണ് ഇയാൾ മുണ്ട് പൊക്കി കാണിച്ചത്. സംഭവത്തിന്‍റെ വീഡിയോ പ്രചരിക്കുന്നുണ്ട്.

 മുണ്ടുപൊക്കി കാണിക്കുന്നതടക്കം വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ പരാതിയില്ലെന്നാണ് വഴിത്തർക്കം പരിഹരിക്കാൻ വിളിച്ചയാൾ പറയുന്നത്.

Related News