കെ.കെ രമക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി എം.എം മണി

  • 14/07/2022

തിരുവനന്തപുരം:  സംസ്ഥാന സര്‍ക്കാരിനും പിണറായി വിജയനും എതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച വടകര എം.എല്‍.എ കെ.കെ രമയ്ക്ക് എതിരെ അധിക്ഷേപ പ്രസംഗവുമായി എം.എം മണി നിയമനസഭയില്‍ . 'ഇവിടെ ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല'- എന്നായിരുന്നു എംഎം മണിയുടെ പ്രസംഗം.

ഇതിനെതിരെ ശക്തമായ എതിര്‍പ്പുമായി പ്രതിപക്ഷം എത്തിയതോടെ സഭയില്‍ പ്രതിപക്ഷ ബഹളം നടന്നു . തോന്ന്യവാസം പറയരുതെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. എം.എം മണി മാപ്പ് പറയണമെന്നും പറഞ്ഞ് പ്രതിപക്ഷം നടുക്കളത്തില്‍ ഇറങ്ങി. ഇതോടെ സഭാനടപടികള്‍ നിര്‍ത്തിവെച്ചെങ്കിലും 10 മിനിട്ടിന് ശേഷം പുനരാരംഭിച്ചു.

Related News